സാബു ചുണ്ടക്കാട്ടില്‍
സൗത്ത്‌പോര്‍ട്ട്: സൗത്ത്‌പോര്‍ട്ടില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 28ാം തീയതി വ്യാഴാഴ്ച നടക്കും. സൗത്ത്‌പോര്‍ട്ട് സെന്റ് മേരീസ് ദേവാലയത്തില്‍ വൈകുന്നേരം 6ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
ലിവര്‍പൂള്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബാബു അപ്പാടന്‍ കാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയേതുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഊട്ട് നേര്‍ച്ചയും നടക്കും.
എല്ലാ മാസങ്ങളിലും അവാസനത്തെ വ്യാഴാഴ്ച വൈകുന്നേരം 6ന് ഈ ദേവാലയത്തില്‍ വെച്ച് തന്നെ മലയാളം കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം
സെന്റ് മേരീസ് റോമന്‍ കത്തോലിക് ചര്‍ച്ച്
25 സീബാങ്ക് റോഡ്
മേഴ്‌സ് സൈഡ്
PR 90EJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല