സ്വന്തം ലേഖകന്‍: പരിശീകന് വീണ് കാലൊടിഞ്ഞ് വീല്‍ച്ചെയറില്‍ ആയെങ്കിലെന്താ? കരടികളുണ്ടല്ലോ സഹായത്തിന് തരംഗമായി റഷ്യന്‍ സര്‍ക്കസ് കമ്പനിയില്‍ നിന്നുള്ള വീഡിയോ. ഒലെഗ് അലക്സാന്‍ഡ്രോവ് എന്ന പരിശീലകന് വളര്‍ത്തിയ കരടികളാണ് പരിശീലകനോടുള്ള സ്നേഹം കൊണ്ട് സമൂഹ മാധ്യമങ്ങളുടെ ഓമനകളായത്.
കുഞ്ഞുങ്ങളായിരുന്നപ്പോള്‍ ഒലെഗ് വളര്‍ത്താനാരംഭിച്ച മൂന്ന് കരടികളാണ് വീഡിയോയിലെ താരങ്ങള്‍. ഒരു സര്‍ക്കസ് പ്രകടനത്തിനിടെ പരുക്കുപറ്റിയ ഒലെഗിനെ പരിചരിക്കുന്ന തിരക്കിലാണ് നാഷയെന്ന പെണ് കരടിയും മറ്റ് രണ്ട് ആണ് കരടികളും. നൈഷേഗൊരോട്സ്കി എന്ന റഷ്യന്‍ സര്‍ക്കസ് കമ്പനിയിലാണ് ഒലെഗും കരടികളും ജോലി ചെയ്യുന്നത്.
അറുപതടിയോളം ഉയരത്തില്‍നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ നാലുമാസം ഒലെഗ് ആശുപത്രിയില്‍ കഴിഞ്ഞു. തിരികെയെത്തിയപ്പോള്‍ കരടികളുടെ സ്നേഹം കണ്ട് ഒലെഗ് മാത്രമല്ല സര്‍ക്കസ് കമ്പനി ഉടമകളും ഞെട്ടി. ഇപ്പോള്‍ ഒലെഗിന്റെ വീല്‍ചെയര്‍ ഉന്തുന്ന ജോലികള്‍ ഉള്‍പ്പെടെ കരടികള്‍ ഏറ്റെടുത്തതയാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല