സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റുമായി ജപ്പാന്; ഇത്തിരിക്കുഞ്ഞന് റോക്കറ്റിന്റെ നീളം 10 മീറ്റര്‍. ലഘു ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് ജപ്പാന് വിജയകരമായി വിക്ഷേപിച്ചു. ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി (ജാക്സാ)യുടെ 2017 ജനുവരിയിലെ ദൗത്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നവീകരിച്ച എസ്എസ്–520 റോക്കറ്റാണ് ഇത്തവണ വിക്ഷേപണത്തിനു തയാറാക്കിയത്.
ഉചിനൗറ സ്പേസ് സെന്ററില്‍ നിന്നു പറന്നുയര്‍ന്ന കുഞ്ഞന്‍ റോക്കറ്റ് മൂന്നു കിലോഗ്രാമുള്ള ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. ഭൂമിയുടെ ചിത്രങ്ങളെടുക്കുന്നതിനായി ടോക്കിയോ സര്‍വകലാശാല നിര്‍മിച്ച ലഘുഉപഗ്രഹമാണു പരീക്ഷണ റോക്കറ്റിലുണ്ടായിരുന്നത്. സ്വകാര്യ കമ്പനികള്‍ക്കു വേണ്ടി ലഘുഉപഗ്രഹങ്ങള് വിക്ഷേപിക്കുന്നതിനായി ചെലവുകുറഞ്ഞ റോക്കറ്റുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
കാലാവസ്ഥ, പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള മറ്റ് ഉപഗ്രഹങ്ങള്‍ വലിപ്പമേറിയതും ഭാരമേറിയതുമാണ്. എസ്എസ്–520 റോക്കറ്റിന്റെ നീളം 10 മീറ്ററും വ്യാസം 53 സെന്റിമീറ്ററും വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ഭാരം മൂന്നു കിലോഗ്രാമും ആണെന്ന് ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല