സ്വന്തം ലേഖകന്‍: എന്നെ ഒരു നല്ല അമ്മയാകാന്‍ സഹായിച്ചത് ലൈംഗിക തൊഴില്‍ അനുഭവങ്ങളും ഇടപാടുകാരും; ഒറിഗണിലെ ഒരു ലൈംഗിക തൊഴിലാളി മനസു തുറക്കുന്നു. അമേരിക്കയില്‍ ഒറിഗണില്‍ ലൈംഗിക തൊഴിലാളിയായ ഏല് സ്റ്റാന്ജെറാണ് തന്റെ ജോലി ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് മനസു തുറക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ സ്ട്രിപ്പ് ക്ലബ്ബില്‍ ജോലി, കൂടാതെ വെബ്കാമിന് മുന്നില്‍ ഇടപാടുകാരുമായി ഇടപെടല്‍, ലൈംഗികതയെ കുറിച്ച് എഴുത്ത്, ഭര്‍ത്താവിനൊപ്പം സ്വന്തമായി ചിത്രീകരിക്കുന്ന പോണ് വീഡിയോ ബിസിനസ് എന്നിങ്ങനെ തിരക്കിലാണ് ഏല് സ്റ്റാന്ജര്.
ഈ തിരക്കിനിടയിലും തന്നെ ഒരു നല്ല രക്ഷിതാവാക്കി തീര്‍ത്തത് തന്റെ തൊഴിലാണെന്നാണ് ഈ അമ്മ പറയുന്നത്. കാരണം മറ്റൊരു വ്യക്തിയുമായി താദാത്മ്യം പ്രാപിക്കാനും അവരോട് മാന്യമായി ഇടപഴകാനും തന്നെ പഠിപ്പിച്ചത് ലൈംഗിക തൊഴിലാണെന്നാണ് ഏല് പറയുന്നത്. അതുകൊണ്ടുതന്നെ തന്റെ തൊഴിലിനെ കുറിച്ചോര്‍ത്ത് തലകുനിക്കാനും ഇവര്‍ തയ്യാറാല്ല. ആരൊക്കെ കുറച്ച് പറഞ്ഞാലും പരിഹസിച്ചാലും തൊഴിലിനെ കുറിച്ചോര്‍ത്ത് ഏലിന് അഭിമാനം മാത്രമേ ഉള്ളൂ.
‘ആളുകള്‍ വിശ്വസിക്കുന്നത് എനിക്ക് ഒരു കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ സാധിക്കില്ലെന്നാണ്. അവര്‍ അവരുടെ ഭയമാണ് എന്നിലൂടെ നോക്കിക്കാണാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഒരു അമ്മയായിരിക്കുമ്പോള്‍ അമ്മ മാത്രമാണ്. എന്നാല്‍ തൊഴില്‍ ചെയ്യുമ്പോള്‍ അത് ഏറ്റവും വൃത്തിയായി ചെയ്യുന്നു.’ ഒരു സൈക്കോളജി ക്ലാസില്‍ ഇരുന്നാല്‍ ലഭിക്കുന്നതിലധികം അറിവ് തനിക്ക് തൊഴിലിലൂടെ ലഭിച്ചുവെന്ന് അവര്‍ അവകാശപ്പെടുന്നു.
വ്യക്തികളിലുള്ള വൈവിധ്യമനുസരിച്ച് ജോലി ചിലപ്പോള്‍ സഹായം ചെയ്യുന്നത് പോലെയും ചിലത് മാനുഷിക പരിഗണനയായും ചിലത് തെറാപ്പി നല്‍കുന്നതുപോലെയുമൊക്കെ അനുഭവപ്പെടാറുണ്ട്. പലരും തേടി വരുന്നത് ലൈംഗികദാഹം ശമിപ്പിക്കാന്‍ വേണ്ടി മാത്രമല്ലെന്നുംഏല്‍ പറയുന്നു. ‘ചിലര്‍ക്ക് നമ്മള് അവരെ കേള്‍ക്കണം, ചിലര്‍ക്ക് അവര്‍ അംഗീകരിക്കപ്പെടുന്നതായി തോന്നണം.’
സ്ത്രീകള്‍ വരെ ഏലിന്റെ ക്ലൈന്റായി എത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഏലിനെ തേടി ഒരു പെണ്‍കുട്ടി എത്തി. അവള്‍ക്കൊപ്പം ഇരിക്കാനും അവളുടെ മുടിയിഴകളില്‍ വിരലോടിക്കാനുമായിരുന്നു ആദ്യ ആവശ്യം. പിന്നീട് ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് അവളുടെ വിവാഹമായിരുന്നു. വല്ലാത്ത മാനസിക തകര്‍ച്ചയിലായിരുന്നു ആ പെണ്‍കുട്ടി.. തന്റെ ഉത്കണ്ഠകളെ മറികടക്കാനുള്ള ഒരു സാമീപ്യമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നതെന്ന് ഏല് ഓര്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല