സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയ്ക്ക് ബ്രിട്ടിഷ് സിംഹാസനത്തില്‍ ഇത് 66 ആം വര്‍ഷം; രാജ്ഞിയുടെ ഉലയാത്ത ജനപ്രീതിയുടെ രഹസ്യം പുറത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ വര്‍ഷം സിംഹാസനത്തില്‍ തുടരുന്ന രാജ്ഞിയുടെ ജനസമ്മതിക്കു പിന്നിലെ രഹസ്യങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
അധികാരമേല്‍ക്കുമ്പോള്‍ നാണം കുണുങ്ങിയായിരുന്നെന്നും അമ്മ മഹാറാണിയുടെ ഒരു ഉപദേശം രാജ്ഞിയെ മാറ്റിമറിച്ചെന്നുമാണു പുതിയ വെളിപ്പെടുത്തല്‍. 1952 ഫെബ്രുവരി ആറിന് 25 മത്തെ വയസിലാണ് എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായത്. കടുത്ത നാണംകുണുങ്ങിയായതിനാല്‍ മറ്റുള്ളവരെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ രാജ്ഞി നന്നേ ബുദ്ധിമുട്ടിയിരുന്നു.
എന്നാല്‍ മുറിയിലേക്കു കടന്നുവരുമ്പോള്‍ വാതിലിനു നടുവിലൂടെ നടക്കാനാണ് അമ്മ മഹാറാണി മകളെ ഉപദേശിച്ചത്. കുലീനമായ പുഞ്ചിരിയുമായി ആ നടത്തം രാജ്ഞിക്കു പ്രൗഢിയും ആത്മവിശ്വാസവും നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് ജനതയുടെ ഹൃദയത്തിലേക്ക് നടന്നു കയറിയത് ചരിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല