സ്വന്തം ലേഖകന്‍: വിവാഹമോചനം താങ്ങാനായില്ല; ബ്രിട്ടനില്‍ ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഭാര്യയില്‍നിന്ന് വിവാഹമോചനത്തിന്റെ രേഖകള്‍ കൈപ്പറ്റിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ ഇന്ത്യന്‍ വംശജനായ ഡോ. ജോര്‍ജ് ഈപ്പനാണ് ജീവിതം അവസാനിപ്പിച്ചത്. അമിത അളവില്‍ ഗുളിക കഴിച്ചാണ് ബ്രിട്ടനിലെ ആശുപത്രിയില്‍ അനസ്തറ്റിസ്റ്റായ ഡോ. ജോര്‍ജ് ഈപ്പന് മരണം വരിച്ചത്.
ചെന്നൈയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോര്‍ജ് 2001 ല്‍ യു.കെയിലേക്ക് തിരിക്കും മുമ്പ് മുംബൈയില്‍ ജോലി ചെയ്തിരുന്നു. സ്വന്തം ദാമ്പത്യത്തെ തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടുത്താന്‍ അനുരഞ്ജനത്തിനുള്ള നിരവധി ശ്രമങ്ങള്‍ 41 കാരനായ ജോര്‍ജ് നടത്തിയിരുന്നതായും വിവാഹമോചനം അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഇദ്ദേഹമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ഡോക്ടര്‍ വിവാഹമോചന രേഖകള്‍ കൈപ്പറ്റിയത്. ലണ്ടനിലെ ഷെഫീല്‍ഡ് ടീച്ചിങ് ആശുപത്രിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നുത്. നേരത്തെ സര്‍വകലാശാല പ്രഫസറായും ജോലി ചെയ്തിട്ടുണ്ട്. ജോര്‍ജിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല