1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2018

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകുന്നു; വിശാല മുന്നണി സര്‍ക്കാര്‍ അധികാരത്തിലേക്ക്. നാലാം വട്ടവും ചാന്‍സലര്‍ പദവിയിലെത്തുന്ന അംഗല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി, സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു (എസ്പിഡി)വേണ്ടി കനത്ത വിട്ടുവീഴ്ചകള്‍ ചെയ്തതോടെയാണു മുന്നണി രൂപീകരണം സാധ്യമായത്.

ക്രിസ്ത്യന്‍ ഡെമോക്രാറ്റ് യൂണിയന്‍ (സിഡിയു), ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സിഎസ്!യു) എന്നിവരാണു മറ്റു സഖ്യകക്ഷികള്‍. ധാരണയുടെ ഭാഗമായി എസ്പിഡിക്കു വിദേശം, ധനം, തൊഴില്‍ അടക്കം ആറു പ്രധാന വകുപ്പുകള്‍ വിട്ടുകൊടുത്തു. സിഡിയുവിനു പ്രതിരോധം, സിഎസ്!യുവിന് ആഭ്യന്തരം എന്നിങ്ങനെയാണു ധാരണ.

എസ്പിഡി നേതാവ് മാര്‍ട്ടിന്‍ ഷുള്‍സ് ഉപചാന്‍സലറും വിദേശകാര്യമന്ത്രിയുമാകും. സിഎസ്!യു അധ്യക്ഷന്‍ ഹോഴ്സ്റ്റ് സീഹോഫര്‍ ആഭ്യന്തര മന്ത്രിയാകും. ഇനി കൂട്ടുകക്ഷി സര്‍ക്കാരിന്റെ ധാരണാപത്രവും രൂപരേഖയും പാര്‍ട്ടി നേതാക്കള്‍ ഒപ്പുവച്ചാല്‍ മതി. പുതിയ മന്ത്രിസഭ ഏപ്രില്‍ ഒന്നിനു മുന്‍പ് അധികാരമേറ്റേക്കും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.