1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2018

സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അടുത്ത ബന്ധു അറസ്റ്റില്‍. ഒപ്പം ഇയാളുടെ കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച കുട്ടിയുടെ അടുത്ത ബന്ധുകൂടിയായ മുഹമ്മദ് നബിയും കൂട്ടാളിയുമാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കരിമ്പിന്‍തോട്ടത്തില്‍വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും തുടര്‍ന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. നേരത്തെ പഞ്ചാബ് ഫോറന്‍സിക് സയന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊല്ലപ്പെടുന്നതിനുമുമ്പ് കുട്ടി ബലാത്സംഗത്തിന് വിധേയമായതായി കണ്ടെത്തലുണ്ടായിരുന്നു.

കസൂറില്‍ ഏഴു വയസ്സുകാരിയെയും ഇത്തരത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു കേസില്‍ കുറ്റവാളിയെ അറസ്റ്റു ചെയ്‌തെങ്കിലും പൊലീസ് അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്. പാകിസ്താനില്‍ തുടര്‍ച്ചയായുണ്ടാകുന്ന ബലാത്സംഗ കൊലപാതകങ്ങള്‍ക്കെതിരെ ജനരോഷം വ്യാപകമാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.