പറവൂര്‍ പെണ്‍വാണിഭക്കേസില്‍ രണ്ട് ഐടി ജീവനക്കാര്‍ അറസ്റ്റില്‍. ഐടി കമ്പനിയിലെ ജീവനക്കാരും ഇടുക്കി നേര്യമംഗലം സ്വദേശികളുമായ കോട്ടുപള്ളി ചിഞ്ചു (26), നികര്പ്പില് മനീഷ് മുരളി (22) എന്നിവരാണ് അറസ്റ്റിലായവര്‍. മൂന്നാര്‍ ചിന്നക്കനാലിലെ റിസോര്‍ട്ടിലാണ് ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കേസില്‍ നേരത്തേ അറസ്റ്റിലായ ബീന എന്ന ഇടനിലക്കാരി ഇവര്‍ക്ക് പെണ്‍കുട്ടിയെ കൈമാറിെയന്ന് മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും അന്വേഷണസംഘം എറണാകുളത്തേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു. കേസില്‍ ചിഞ്ചു 57ാം പ്രതിയും മനീഷ് 58ാം പ്രതിയുമാണ്.
ിങ്കളാഴ്ച ചിന്നക്കനാലിലെ ലോഡ്ജില്‍ ഇരുവരെയും കൊണ്ടുപോയി തെളിവെടുത്തു. ഇവരെ പറവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ബി.ഡി.എസ് വിദ്യാര്‍ഥി അടക്കം രണ്ടുപേര്‍ കൂടി കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ട്. കേസില്‍ ഇതുവരെ അറുപതോളം പേര് അറസ്റ്റിലായി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ തൃശൂര്‍ കെ.എ.പി ബറ്റാലിയന് ടെക്നിക്കല്‍ വിഭാഗം എ.എസ്.ഐ നെയ്യാറ്റിന്‍കര മാഞ്ഞുവിളാങ്കര അമ്പാടിയില്‍ പത്മകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല