സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ കടയുടമസ്ഥന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; മോഷ്ടാവിന്റെ ആക്രമണത്തില്‍ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍. കടയുടമയായ 44 കാരന്‍ ഇന്ത്യന്‍ വംശജനാണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. ജോര്‍ജിയയിലെ ബേണറ്റ് ഫെറി റോഡില്‍ ഹൈടെക് ക്വിക് ഷോപ്പ് നടത്തിയിരുന്ന പരംജിത് സിങ്ങാണ് കൊല്ലപ്പെട്ടത്.
വെടിവച്ച ലമാര്‍ റഷദ് നികോള്‍സന്‍ അറസ്റ്റിലായി. യുഎസ് സമയം ചൊവ്വാഴ്ച വൈകിട്ടു കടയിലേക്കു പാഞ്ഞുകയറിയ നികോള്‍സന്‍ കൗണ്ടറിലുണ്ടായിരുന്ന പരംജിത്തിനു നേരെ മൂന്നുതവണ വെടിവച്ചതയാണ് റിപ്പോര്‍ട്ടുകള്‍.
അല്‍പം കഴിഞ്ഞു തൊട്ടടുത്ത മറ്റൊരു കടയില്‍ കയറി പാര്‍ഥി പട്ടേല്‍ എന്ന ജീവനക്കാരനെ വെടിവച്ചുവീഴ്ത്തിയ ശേഷം കൗണ്ടറില്‍ നിന്നു പണം കവര്‍ന്നു. പാര്‍ഥിയുടെ നില ഗുരുതരമാണ്. മൂന്നു വയസ്സുകാരി മകള്‍ക്കു നേരെ അക്രമാസക്തനായ 28 കാരനായ നികോള്‍സനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല