സ്വന്തം ലേഖകന്‍: 100 കാരറ്റുള്ള ലോകത്തിലെ ഏറ്റവും വലിയ വജ്രം ലണ്ടനില്‍ വില്‍പ്പനയ്ക്ക്. ഒരു സ്ട്രോബറിയോളം വലുപ്പംവരുന്ന ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതെന്ന് കരുതപ്പെടുന്ന ഈ അമൂല്യ വജ്രത്തിന് റെക്കോഡ് വില ലഭിക്കുമെന്നാണ് കരുതുന്നത്. വജ്രങ്ങളില്തന്നെ ഏറ്റവും അമൂല്യമായതും വിലപിടിപ്പുള്ളതുമാണ് ഇതെന്ന് ലേലക്കമ്പനിയായ സോത്ബൈ അഭിപ്രായപ്പെട്ടു.
2013ല്‍ ഹോങ്കോങ്ങിലാണ് ഇതിനുമുമ്പ് മുട്ടയുടെ ആകൃതിയിലുള്ള 118 കാരറ്റുള്ള വജ്രമാണ് ഏറ്റവും ഉയര്‍ന്ന വിലയില്‍ ലേലത്തില്‍പോയത്. എന്നാല്‍, ഈ വജ്രത്തിന്റെ ഉയര്‍ന്ന ഗുണമേന്മയും ചെറിയ വജ്രക്കല്ലിന്റെ ലഭ്യതക്കുറവും ഹോങ്കോങ്ങിലെ റെക്കോഡിനെ മറികടക്കുമെന്നാണ് സംഘാടരുകടെ പ്രതീക്ഷി.
ഹോങ്കോങ്ങില്‍ 2,60,000 ഡോളറിനാണ് നിറമില്ലാത്ത വജ്രക്കല്ല് ലേലത്തില്പോയിത്. വജ്രത്തിന്റെ എല്ലാ ഗുണമേന്മ പരിശോധനകളിലും ഉയര്‍ന്ന ഗ്രേഡാണ് ഈ വജ്രത്തിനുള്ളതെന്ന് ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക വ്യക്തമാക്കിയതായി സോത്ബൈ അറിയിച്ചു. അതേസമയം, വജ്രത്തിന് പ്രതീക്ഷിക്കുന്ന വിലയെപ്പറ്റി ലേലക്കമ്പനി പ്രതികരിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല