സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ മലയാളി വൈദികനെ കെട്ടിയിട്ട മോഷ്ടാക്കള്‍ വീട് കൊള്ളയടിച്ചു. ജര്‍മന്‍ നഗരമായ ഹാള്‍ട്ടനിലെ സെന്റ് സിക്സ്റ്റസ് പള്ളിവികാരിയും ചേര്‍ത്തല സ്വദേശിയുമായ ഫാ.ജയിംസ് ചാലങ്ങാടിയെയാണ് വീട്ടിലെ മുറിയില്‍ കയ്യും കാലും കെട്ടിയിട്ട് മോഷ്ടാക്കള്‍ കൊള്ളയടിച്ചത്. കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീയടക്കം അഞ്ചു പേര്‍ മുറിയില്‍ കടന്നുകയറി പണവും വിലപിടിപ്പുള്ള സാധനങ്ങളും ആവശ്യപ്പെടുകയായിരുന്നു.
അലമാരയുടെ താക്കോല്‍ ആവശ്യപ്പെട്ടു ഫാ.ജയിംസിനെ മര്‍ദിച്ചു. സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഈ സമയത്തു പുറത്തിറങ്ങി പരിസരം നിരീക്ഷിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നു ഫാ.ജയിംസിനെ കയ്യും കാലും കെട്ടി ബോയിലര്‍ മുറിയില്‍ തള്ളിയശേഷം പണവും ടെലിഫോണും മറ്റും അപഹരിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
വൈദികന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണു പൊലീസില്‍ വിവരമറിയിച്ചത്. കര്‍മലീത്തന്‍ സഭാംഗമായ ഫാ.ജയിംസ് 2012 മുതല്‍ ഹാള്‍ട്ടനില്‍ വികാരിയാണ്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല