തിരുവസ്ത്രം ഉപേക്ഷിച്ച കോളെജ് അധ്യാപികയെ വൈദികന് കൈയേറ്റം ചെയ്തതായി ആരോപണം. സെന്റ് അലോഷ്യസ് കോളജില്‍നിന്ന് വിരമിച്ച കാട്ടൂര്‍ എടത്തിരുത്തി സ്വദേശിനി റജീന വലിയവീട്ടിലാണ് കുരിയച്ചിറ പള്ളി വികാരി ഫാദര്‍ ജോണ്‍ അയ്യങ്കാനയിലിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്.
തൃശൂര്‍ നഗരപരിധിയിലുള്ള കുരിയച്ചിറയില്‍ താമസിച്ചിരുന്ന റജീന ജോലിയില്‍ നി്ന്ന് വിരമിച്ചതിന് ശേഷം എടത്തിരുത്തിയിലേക്ക് താമസം മാറ്റിയിരുന്നു. അവിടത്തെ പള്ളിയില്‍ പള്ളിയില്‍ അംഗത്വമെടുക്കുന്നതിന് സര്‍ട്ടിഫിക്കറ്റിനായാണ് പള്ളിവികാരിയുടെ കുറിപ്പുമായി കുരിയച്ചിറ പള്ളിയില്‍ ചെന്നപ്പോഴാണ് വൈദികന് മോശമായി പെരുമാറിയതെന്നാണ് ആക്ഷേപം.
നാടോടിയും തോന്ന്യാസിയുമായ തനിക്ക് സര്‍ട്ടിഫിക്കറ്റ് തരില്ലെന്നായിരുന്നു അച്ചന്റെ ആദ്യം പറഞ്ഞത്. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും കസേരയില്‍നിന്ന് ബലം പ്രയോഗിച്ച് എഴുന്നേല്പിച്ചതിന് ശേഷം കഴുത്തില്‍ പിടിച്ച് ശക്തിയായി പുറത്തേക്ക് തള്ളുകയും ചെയ്തുവെന്നും റജീന പറഞ്ഞു.
20 വര്‍ഷം താന്‍ കന്യാസ്ത്രീ ആയിരുന്നു. തുടരാന്‍ താല്പര്യമില്ലാത്തതിനാല് 12 വര്‍ഷം മുമ്പ് തിരുവസ്ത്രം ഉപേക്ഷിച്ചു. തിരുവസ്ത്രം ഉപേക്ഷിച്ചതാണ് വിദ്വേഷത്തിന് കാരണമെന്നും റജീന പറഞ്ഞു. ഇതുസംബന്ധിച്ച് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലും ബിഷപ് ഹൗസിലും പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല