സ്വന്തം ലേഖകന്‍: കിം യോ ജോംഗ്, ദക്ഷിണ കൊറിയയുടെ ഹൃദയം കവര്‍ന്ന ഉത്തര കൊറിയന്‍ സുന്ദരി. ശീതകാല ഒളിമ്പിക്‌സിനുള്ള ഉത്തര കൊറിയന്‍ സംഘത്തിനൊപ്പം ദക്ഷിണ കൊറിയയില്‍ എത്തിയ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ലളിതമായ മേക്കപ്പ്, പൂര്‍ണമായും കറുത്ത നിറത്തിലുള്ള വസ്ത്രം, അതിസാധാരണമായ പഴ്‌സ്, ഒതുങ്ങി നില്‍ക്കാന്‍ പൂമ്പാറ്റ ക്ലിപ്പിട്ടുവെച്ച മുടി എന്നിങ്ങനെ എല്ലാം മാധ്യമങ്ങള്‍ ഒപ്പിയെടുക്കുന്നു.
കിം യോ ജോംഗ് വിമാനത്തില്‍ കയറിയതും ദക്ഷിണ കൊറിയയില്‍ ഇറങ്ങിയതും എല്ലാം അണുകിട വിടാതെ ചാനല്‍ കാമറകള്‍ പകര്‍ത്തി. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയിനുമായി ചര്‍ച്ച നടത്താന്‍ അവര്‍ എത്തിയപ്പോഴും കാമറക്കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു. അവരുടെ ഉയര്‍ന്ന കവിളെല്ലുകളും മനോഹരമായ ചെവികളും പകര്‍ത്തി ജപാന്‍കാരിയായ മാതാവ് കോ യോജ് ഹൂയിയുമായാണ് സാദൃശ്യമെന്നും ചിലര്‍ കണ്ടെത്തി.
1950ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം തെക്കന്‍ കൊറിയ സന്ദര്‍ശിക്കുന്ന കിം കുടുംബത്തിലെ ആദ്യ വ്യക്തിയാണ് യോ ജോംഗ്. ഒളിമ്പിക്‌സിനായാണ് അവര്‍ വന്നതെങ്കിലും ഒളിമ്പിക്‌സിനേക്കാള്‍ വാര്‍ത്താ പ്രധാന്യം യോ ജോംഗ് നേടി. ദക്ഷിണ കൊറിയ എങ്ങനെ ഉണ്ടെന്ന പ്രദേശിക മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു അവരുടെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല