സ്വന്തം ലേഖകന്‍: ബ്രിട്ടനെ ഇയു വിപണിയില്‍ ഭാഗികമായി തുടരാന്‍ അനുവദിക്കുന്ന തെരേസാ മേയുടെ നീക്കം വിവാദമാകുന്നു; ബ്രെക്‌സിറ്റില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എംപിമാര്‍. ബ്രിട്ടനെ ഭാഗികമായി ഇയു സിംഗിള്‍ മാര്‍ക്കറ്റില്‍ നിലനിര്‍ത്താനുള്ള തെരേസാ മേയുടെ ഹാഫ്‌വേ ഹൗസ് പ്ലാന്‍ ബ്രെക്‌സിറ്റ് കമ്മിറ്റി മീറ്റിംഗില്‍ കടുത്ത ബ്രെക്‌സിറ്റ് വാദികളായ എംപിമാര്‍ എതിര്‍ത്തു. ഭാഗികമായി നിറുത്തിയാലും ഇ യു നിയമങ്ങള്‍ അനുസരിച്ച് ബ്രിട്ടന് പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ബ്രെക്‌സിറ്റ് വാദികളായ എംപിമാര്‍ വാദിച്ചു.
വ്യാഴാഴ്ച നടന്ന ബ്രെക്‌സിറ്റ് കമ്മിറ്റി മീറ്റിംഗില്‍ തെരേസാ മേയുടെ ഇ യു അഡ്വൈസറി ബോര്‍ഡിലെ പ്രമുഖനായ ഒളിവര്‍ റോബിബിന്‍സ് ആണ് പദ്ധതി അവതരിപ്പിച്ചത്. ഇ യു നിയമങ്ങള്‍ ബാധിക്കുകയില്ലെന്നും നഷ്ടമാകുന്ന തൊഴില്‍ അവസരങ്ങള്‍ നിലനിറുത്താനും ചരക്ക് ഗതാഗതം സുഗമമായി നടക്കാനും സിംഗിള്‍ മാര്‍ക്കാറ്റില്‍ ഭാഗികമായി തുടരണമെന്ന് റോബിന്‍സ് അവതരിപ്പിച്ച പദ്ധതിയില്‍ പറയുന്നു. പക്ഷെ പദ്ധതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് ബ്രെക്‌സിറ്റ് വാദികള്‍ പ്രതികരിച്ചത്. കടുത്ത ബ്രെക്‌സിറ്റ് വാദികളായ ബോറിസ് ജോണ്‍സണും മൈക്കിള്‍ ഗോവിന്റെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തടയിട്ടതെന്ന് ഒരു മുതിര്‍ന്ന എം പി പറഞ്ഞു.
പ്രധാനമന്ത്രി തെരേസാ മേയ്, ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്ഡ്, ആംബര്‍ റുഡ്, ബോറിസ് ജോണ്‍സണ്‍, മൈക്കിള്‍ ഗോവ് തുടങ്ങിയവരാണ് കമ്മിറ്റിയിലെ പ്രമുഖര്‍. കഴിഞ്ഞ ബുധനാഴ്ച അയര്‍ലണ്ട് വിഷയങ്ങള്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായിരുന്നു. ഇ യു ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയരുടെ പ്രസ്താവനയായിരുന്നു അന്ന് ചര്‍ച്ചക്ക് വന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടും അയര്‍ലണ്ടും വ്യാപാര ചരക്ക് നീക്കങ്ങളില്‍ സോഫ്റ്റ് ബ്രെക്‌സിറ്റ് നയം തുടരുമെന്ന വാക്കുകളാണ് കമ്മിറ്റിയില്‍ ചര്‍ച്ചയായത്. എന്നാല്‍ അന്ന് പ്രധാനമന്ത്രി തെരേസാ മെയ് തന്നെ വ്യക്തമായ മറുപടി ബാര്‍നിയര്‍ക്ക് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല