സ്വന്തം ലേഖകന്‍: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്സ്റ്റീന് എതിരായ പീഡനക്കേസില്‍ പുലിവാലു പിടിച്ച് വെയ്ന്സ്റ്റീന് കമ്പനിയും; ജീവനക്കാരെ രക്ഷിച്ചില്ലെന്ന് കേസ്. ഹാര്‍വി വെയിന്സ്റ്റീനില് നിന്നും രക്ഷിക്കുന്നതില്‍ കന്പനിക്ക് വീഴ്ച്ച പറ്റിയെന്ന് ആരോപിച്ചാണ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വെയ്ന്സ്റ്റീന് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രമുഖ നടിമാര്‍ അടക്കം അന്‍പതിലധികം സ്ത്രീകളാണ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെ ലൈംഗീക ആരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാല്‍ നിര്‍ബന്ധപൂര്‍വം ലൈംഗീക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്ന വാദത്തെ ഹാര്‍വി വെയിന്സ്റ്റീന് തള്ളിയിരുന്നു. യുകെ, യുഎസ് എന്നിവിടങ്ങളിലെ പോലീസ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്.
ഹാര്‍വി വനിതാ ജീവനക്കാരെ അപമാനിച്ചെന്നും ജീവനക്കാര്‍ക്ക് നേരെ വധഭീഷണി മുഴക്കിയെന്നും കേസില്‍ ആരോപിക്കുന്നുണ്ട്. ശരിയായ അന്വേഷണം ഹാര്‍വി വെയിന്‍സ്റ്റീനെതിരെ ആരോപണങ്ങളില്‍ ഭൂരിഭാഗവും പൊള്ളയാണെന്ന് തെളിയിക്കുമെന്ന് വെയ്ന്‍സ്റ്റീന്റെ അഭിഭാഷകന് വാദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല