സ്വന്തം ലേഖകന്‍: തെംസ് നദിയില്‍ രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ്; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ട് ബോംബ് നിര്‍വീര്യമാക്കല്‍. വിമാനത്താവളത്തിനടുത്തെ തെയിംസ് നദിക്കരികില്‍ ജോര്‍ജ്ജ് വി ഡോക്കില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്. ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെയാണ് ബോംബ് ലഭിച്ചത്.
ബോംബ് നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് റോയല്‍ നേവി. ബോംബ് കണ്ടെടുത്ത സ്ഥലത്ത് നിന്ന് 234 അടി അകലത്തുള്ള ജനങ്ങളെ പോലീസ് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വിമാനത്താവളവും അടച്ചിട്ടത്. 17 മണിക്കൂറിന് ശേഷം വിമാനത്താവളം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇങ്ങോട്ടേക്കുള്ള റോഡുകളും അടച്ചിട്ടിട്ടുണ്ട്.
വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കു സമീപം റോയല്‍ നേവിയിലെ വിദഗ്ധരാണു ബോംബ് നിര്‍വീര്യമാക്കുന്നത്. ഇന്നു പകലോടെ പൂര്‍ത്തിയാകുമെന്നു കരുതുന്നു. ലണ്ടന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ ബോംബ് കണ്ടെത്തിയ ഉടന്‍ വിമാനത്താവളം അടച്ചിട്ടു. നൂറിലേറെ സര്‍വീസുകള്‍ റദ്ദാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല