സ്വന്തം ലേഖകന്‍: പലസ്തീനിലെ ചുണക്കുട്ടി 17 കാരിയായ അഹദ് തമീമിന്റെ വിചാരണ തുടങ്ങുന്നു; തമീമിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭീമഹര്‍ജി. അഹദ് തമീമിയുടെ വിചാരണ ഇന്ന് ഇസ്രയേല്‍ സൈനിക കോടതിയില്‍ ആരംഭിക്കും. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേല്‍ സൈനികരെ അടിക്കുകയും ഇടിക്കുകയും ചെയ്തു പ്രതിഷേധം പ്രകടിപ്പിച്ചതിന് ഈ പെണ്‍കുട്ടിയെ തടവിലാക്കിയിരിക്കുകയാണ്.
കല്ലേറു നടത്തിയവര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പതിനഞ്ചുകാരനായ കസിന് തലയ്ക്കു സാരമായി പരുക്കേറ്റെന്നറിഞ്ഞതിനെ തുടര്‍ന്നാണു തമീമി സൈനികരെ വെറുംകൈകൊണ്ടു നേരിട്ടത്. അഹദ് തമീമിയെപ്പോലെ മുന്നൂറോളം പലസ്തീന് കുട്ടികള്‍ ഇസ്രയേലിലെ ജയിലിലുണ്ടെന്നാണു കണക്ക്.
അഹദ് തമീമിയുടെ നടപടിയെ ക്രിമിനല്‍ കുറ്റകൃത്യമായാണു കാണുന്നത്. അതുകൊണ്ടുതന്നെ സൈനിക കോടതി തടവുശിക്ഷ വിധിക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ മകളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇതിനകം 17 ലക്ഷത്തിലേറെ പേര് ഒപ്പിട്ടിട്ടുണ്ടെന്നു തമീമിയുടെ പിതാവ് ബസീം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല