1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2018

സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയക്ക് കിം ജോംഗ് ഉന്നിന്റെ നന്ദി; ഇരു കൊറിയകളും സൗഹൃദത്തിന്റെ പാതയില്‍ മുന്നോട്ടെന്ന് സൂചന. പ്യോങ്ചാങ്ങില്‍ ശീതകാല ഒളിംപിക്‌സ് നടത്തുന്ന ദക്ഷിണ കൊറിയയെ അഭിനന്ദിച്ചു കിം രംഗത്തെത്തിയതോടെയാണ് ഇരു കൊറിയകളും തമ്മില്‍ ‘മഞ്ഞുരുകല്‍’ ആരംഭിച്ചത്. ആണവ ബോംബും മിസൈല്‍ പരീക്ഷണങ്ങളും കൊണ്ട് ഉത്തര കൊറിയ രാജ്യാന്തര തലത്തില്‍ ആശങ്കയുണ്ടാക്കിയിരുന്ന സമയത്താണ് കിം നയതന്ത്രവുമായി രംഗത്തെത്തിയത്.

ഒളിംപിക്‌സില്‍ ഉത്തര കൊറിയയുടെ പ്രാതിനിധ്യം പ്രത്യേക മുന്‍ഗണനയോടെ ഉറപ്പുവരുത്തിയ ദക്ഷിണ കൊറിയയ്ക്ക് കിം നന്ദി അറിയിച്ചതായി രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, നിലവിലെ അനുരഞ്ജനത്തിന്റെയും ചര്‍ച്ചകളുടെയും കാലാവസ്ഥ തുടരണമെന്നതിനുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങളും കിം നല്‍കിയിട്ടുണ്ട്.

കിമ്മിന്റെ മഞ്ഞുരുക്കല്‍ നയത്തിനു ചുക്കാന്‍ പിടിച്ചു ശീതകാല ഒളിംപിക്‌സിനു സംഘാംഗങ്ങളുമായെത്തിയതു സഹോദരി കിം യോ ജോങ് ആയിരുന്നു. തന്റെ ചിരിയും പെരുമാറ്റവും കൊണ്ട് അവര്‍ ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളില്‍ താരമാകുകയും ചെയ്തു. അതിനിടെ, ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ യുഎസും തയാറാണെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.