സ്വന്തം ലേഖകന്‍: എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ വെടിവെച്ച് തകര്‍ക്കാന്‍ നിര്‍ദേശം നല്കി ഫിലിപ്പീന്‍സ് പ്രസിഡന്റ്. സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ പേരില്‍ പലതവണ വിവാദങ്ങളില്‍പ്പെട്ട ലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെയുടെ പുതിയ പ്രസ്താവനയും വിവാദമാകുകയാണ്. വിമതസ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയാണ് ഇപ്പോള്‍ റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ജനനേന്ദ്രിയമില്ലെങ്കില്‍ സ്ത്രീകള്‍ നിഷ്പ്രഭരാണ്. പിന്നെയവരെ ഒന്നിനും കൊള്ളില്ലെന്ന് ഡ്യൂട്ടര്‍ട്ടെ പറയുന്നു. അതിനാല്‍ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വിമത സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ വെടിവെച്ച് തകര്‍ക്കാനായിരുന്നു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്. തന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ പരസ്യമായി അപമാനിച്ച് നിശ്ശബ്ദരാക്കുന്നത് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെയുടെ പതിവ് രീതിയാണ്.
നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ത്ത് അവരെ തകര്‍ക്കുക എന്ന ക്രൂരമായ ആഹ്വാനവുമായി ഫിലിപ്പിന്‍സ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റായി അധികാരമേറ്റപ്പോള്‍ മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കുമെന്നും മുഴുവന്‍ മയക്കുമരുന്ന് ഡീലര്‍മാരെയും കൊന്നുകളയുമെന്നുമായിരുന്നു റോഡ്രിഗോയുടെ വാഗ്ദാനം. ഇതിന്റെ പേരില്‍ ഇതിനകം ആയിരക്കണക്കിന് ഫിലിപ്പീന്സികളെയാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല