സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കുകള്‍ നാടുവാഴുന്നു; കഴിഞ്ഞ വര്‍ഷം വെടിവെപ്പിന് ഇരയായത് 3700 കുട്ടികള്‍; നോക്കുകുത്തിയായി ആയുധ നിയന്ത്രണ ബില്‍. മൂന്നു വര്‍ഷം മുന്‍പുവരെ അവിടെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റി!ല്‍ പോലും തോക്കു വാങ്ങാന്‍ കിട്ടുമായിരുന്നു. യുഎസ് സ്‌കൂളുകളില്‍ വെടിവയ്പുകള്‍ പതിവാകുമ്പോള്‍ സമൂഹത്തിലെ തോക്കുകളിലെ തേര്‍വാഴ്ച വീണ്ടും ചൂടേറിയ ചര്‍ച്ചയാകുകയാണ്.
ഒപ്പം വിവാദ നായകനാകുകയാണ് എആര്‍ 15 എന്ന തോക്ക്. ഓരോ വെടിവെപ്പ് കഴിയുമ്പോഴും ഈ തോക്കിന്റെ വില്‍പനയും കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമമാര്‍ഗത്തിലൂടെത്തന്നെ തോക്ക് കിട്ടാന്‍ എളുപ്പമായ അമേരിക്കയില്‍, പല സംസ്ഥാനങ്ങളിലും തോക്ക് കൈവശം വയ്ക്കുക പൗരന്മാരുടെ സംരക്ഷിത അവകാശമാണ്. ബ്ലാക്ക് റൈഫിളെന്ന ഓമനപ്പേരുള്ള എആര്‍ 15 വാങ്ങിക്കൂട്ടുന്നത് ഒരു അമേരിക്കക്കാരനെ സംബന്ധിച്ചിടത്തോളം നിസാര കാര്യമാണ്.
500 ഡോളര്‍ മുതല്‍ 2000 ഡോളര്‍ വരെ വിലവരുന്ന ഇത്തരം ഒന്നരക്കോടി സെമി ഓട്ടമാറ്റിക് തോക്കുകളാണ് അമേരിക്കക്കാരുടെ കയ്യിലുള്ളത്. സ്‌കൂള്‍ വെടിവയ്പുകളുടെ പശ്ചാത്തലത്തില്‍ ആയുധ നിയന്ത്രണ നിയമം കര്‍ശനമാക്കാന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തോക്കുവില്‍പന നിയന്ത്രണം ശക്തമാക്കുന്നതിനു കൊണ്ടുവന്ന ബില്‍ അന്നു സെനറ്റ് തള്ളി. യുഎസില്‍ കഴിഞ്ഞ വര്‍ഷം മാത്രം 3700 കുട്ടികള്‍ക്കു വെടിവയ്പില്‍ ജീവഹാനി സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തു. 328 കൂട്ട വെടിവയ്പുകളും ഉണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല