സ്വന്തം ലേഖകന്‍: അല്‍ ഐനില്‍ പൊതു സ്ഥലത്ത് മാലിന്യം തള്ളിയാല്‍ 10,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ. പൊതുസ്ഥലത്ത് മാലിന്യം കളയുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അല്‍ഐന്‍ മുനിസിപ്പാലിറ്റി താക്കീത് നല്കി. പൊതു സ്ഥലത്ത് പാഴ് വസ്തുക്കളും മാലിന്യവും തള്ളുന്നത് തടയാനുള്ള അല്‍ഐന്‍ സിറ്റി മുനിസിപ്പാലിറ്റിയുടെ കര്‍ശന നീക്കത്തിന്റെ ഭാഗമായാണിത്.
അല്‍ഐന്‍ സിറ്റി മുനിസിപ്പാലിറ്റി അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ അറിയിപ്പ് നല്‍കിയത്. അബുദാബിയിലെ മാലിന്യ നിര്‍മാര്‍ജന കേന്ദ്രമായ തദ്വീറുമായി സഹകരിച്ചാണ് പിഴയൊടുക്കല്‍ നടപ്പാക്കുക.
റസിഡന്‍ഷ്യല്‍ ഏരിയകളിലും പൊതു സ്ഥലങ്ങളിലും പാഴ് വസ്തുക്കല് വലിച്ചെറിയുന്നതുമൂലമുള്ള മലിനീകരണം തടയുന്നതിനാണ് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുന്ന കര്‍ശന നടപടി നടപ്പാക്കാന്‍ മുനിസിപ്പാലിറ്റിയെ പ്രേരിപ്പിച്ചത്. ജനങ്ങള്‍ പൊതുസ്ഥലത്ത് മാലിന്യ വലിച്ചെറിയുന്ന പ്രവണത കൂടിയത് മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് തലവേദനയായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല