സ്വന്തം ലേഖകന്‍: കനത്ത ഭൂകമ്പത്തില്‍ വിറച്ച് മെക്സിക്കോ; പത്തു ലക്ഷത്തോളം വീടുകള്‍ ഇരുട്ടില്‍. മെക്സിക്കോയിലെ വഹാക സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭൂചലത്തില്‍ 450 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനഗരമായ മെക്സിക്കോ സിറ്റിയിലെ കെട്ടിടങ്ങള്‍ വരെ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പമാപിനിയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഭൂകന്പത്തില്‍ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍, നാശനഷ്ടം വിലയിരുത്താനായി ആഭ്യന്തര മന്ത്രി നവരെത്തെയും വഹാക ഗവര്‍ണര്‍ അലസാന്ദ്രോ മുറാത്തും സഞ്ചരിച്ച മിലിട്ടറി ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിനിടെ തകര്‍ന്നുവീണ് താഴെയു ണ്ടായിരുന്ന മൂന്നു കുട്ടികള്‍ അട ക്കം 14 പേര് മരിച്ചു. മന്ത്രിയും ഗവര്‍ണറും പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭൂകന്പത്തില്‍ വഹാകയിലെ ഏതാനും കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മെക്സിക്കോസിറ്റിയിലെ കെട്ടിടങ്ങളില്‍നിന്ന് ആയിരങ്ങള്‍ ഇറങ്ങിയോടി. പത്തു ലക്ഷം ഭവനങ്ങളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലാതായി. കഴിഞ്ഞ സെപ്റ്റംബറില്‍ മെക്സിക്കോയിലുണ്ടായ രണ്ടു വലിയ ഭൂകന്പങ്ങളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല