1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2018

സ്വന്തം ലേഖകന്‍: ഇറാനില്‍ 66 ലേറെ യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം തകര്‍ന്നുവീണു; അപകടം അടിയന്തിര ലാന്റിംഗിനിടെ. ഇറാനിലെ സെമിറോം മേഖലയിലാണ് അമ്പതിലേറെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന വിമാനം തകര്‍ന്നുവീണത്. ടെഹ്‌റാനില്‍ നിന്നും യസൂജിലേക്ക് പോവുകയായിരുന്നു വിമാനം.

മലയോര മേഖലയിലാണ് അസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. എന്നാല്‍, അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇതുവരെ പറയാറായിട്ടില്ല. എഴുപതോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്തില്‍ ആറ് ജീവനക്കാരുമുണ്ടായിരുന്നു. എല്ലാവരും മരിച്ചിരിക്കാമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

രാവിലെ അഞ്ചിനാണ് ടെഹ്‌റാനില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. 50 മിനുട്ടുകള്‍ക്ക് ശേഷം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അതേസമയം, പുല്‍മൈതാനിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.