സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന് സാധ്യത തെളിഞ്ഞു. സ്‌ക്വാഡിന്റെ തലവന്‍ അടുത്ത മാസം വിരമിക്കുന്നതോടെയാണ് ഇന്ത്യന്‍ വംശജനായ മെട്രോപൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ നീല്‍ ബസു ആ പദവിയിലെത്താന്‍ സാധ്യത തെളിഞ്ഞത്. പൊലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ മുതിര്‍ന്ന കോര്‍ഡിനേറ്ററുമാണ് ഇദ്ദേഹം.
കഴിഞ്ഞ മൂന്നു വര്‍ഷമായി തീവ്രവാദ വിരുദ്ധ സേനയില്‍ പ്രവര്‍ത്തിക്കുന്ന ബസു നിലവില്‍ റൗളിയുടെ നേര്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍നിന്നു കുടിയേറിയ ബസുവിന്റെ അച്ഛന്‍ ഗുണ്ടാ സംഘങ്ങളുടെ കുറ്റകൃത്യങ്ങളെ നിരീക്ഷണ ചുമതലയുള്ള കമാന്‍ഡറായിരുന്നു. മെട്രോ പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ ഹെലന്‍ ബാള്‍, വെസ്റ്റ് മിഡില്‍ ലാന്‍ഡ് ചീഫ് കോണ്‍സ്റ്റബ്ള്‍ ഡേവ് തോംസണ്‍ എന്നിവരും സാധ്യത പട്ടികയിലുണ്ട്.
ഓണ്‍ലൈന്‍ വഴി പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ അനുയായികളോട് ആവശ്യപ്പെടുന്ന പ്രവണതയാണ് നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ന്യൂയോര്‍ക്കില്‍ നടന്ന മുഖാമുഖത്തില്‍ ബസു പറഞ്ഞു. ഐ.എസിനെ സൈനിക നടപടികളിലൂടെ അവസാനിപ്പിക്കാം. ബ്രിട്ടനില്‍നിന്നും എ.എസില്‍ ചേരാന്‍ പോയ യുവാക്കളില്‍ 100 പേര്‍ കൊല്ലപ്പെട്ടു, പകുതിയിലധികം ആളുകള്‍ മടങ്ങിയെത്തി. ബാക്കി വരുന്ന ആളുകളെ തടയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല