1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2018

സ്വന്തം ലേഖകന്‍: അമേരിക്കയിലെ തോക്കു സംസ്‌ക്കാരത്തിന് കടഞ്ഞാണിടാന്‍ ട്രംപ്; അനുബന്ധ ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. തോക്കുകള്‍ പരിഷ്‌കരിക്കുന്ന ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. സെമി ഓട്ടോമാറ്റിക് റൈഫിളുകള്‍ മെഷീന്‍ ഗണ്ണുകള്‍ക്ക് തുല്യമാക്കുന്ന ബമ്പ് സ്റ്റോക്‌സ് നിരോധിക്കാനാണ് ശ്രമം. ഫ്‌ളോറിഡ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കഴിഞ്ഞവര്‍ഷം ലാസ് വേഗാസില്‍ സംഗീത പരിപാടിക്കിടെ 58 പേരെ കൂട്ടക്കുരുതി നടത്തിയ സംഭവത്തില്‍ അക്രമി ഉപയോഗിച്ചത് ബമ്പ് സ്റ്റോക്‌സ് ഉപകരണമായിരുന്നു. ഗണ്ണുകളുടെ നിര്‍മാണവസ്തുക്കള്‍ വില്‍ക്കുന്നത് നിരോധിക്കുന്ന നിയമത്തിന്റെ കരട് തയാറാക്കാന്‍ അറ്റോര്‍ണി ജനറലിന് നിര്‍ദേശം നല്‍കിയതായി ട്രംപ് അറിയിച്ചു.

ഫ്‌ളോറിഡ ഹൈസ്‌കൂളില്‍ 17 പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടതോടെയാണ് തോക്ക് നിയന്ത്രണത്തിനു യുഎസില്‍ സമ്മര്‍ദമേറിയത്. തോക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും മാതാപിതാക്കളും പ്രതിഷേധിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.