സ്വന്തം ലേഖകന്‍: ചൈനാ പാക് സാമ്പത്തിക ഇടനാഴിയ്ക്ക് ബലൂചിസ്ഥാന്‍ തീവ്രവാദികളുടെ സംരക്ഷണം. 6000 കോടി ഡോളര്‍ ചെലവിട്ടു നിര്‍മിക്കുന്ന ചൈനാ പാക്കിസ്ഥാന്‍ സാന്പത്തിക ഇടനാഴിയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ പാക്കിസ്ഥാനിലെ ബലൂച് തീവ്രവാദികളുമായി ചൈന രഹസ്യധാരണയില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്.
സാന്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളെല്ലാം ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ബലൂചിസ്ഥാനു സ്വതന്ത്ര ഭരണം ആവശ്യപ്പെടുന്ന തീവ്രവാദികളില്‍നിന്ന് പദ്ധതിക്കെതിരേ ആക്രമണം ഉണ്ടാകാതിരിക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ചൈന ചര്‍ച്ച നടത്തിവരുന്നു.
ചൈനയുടെ രഹസ്യനീക്കങ്ങളില്‍ പാക്കിസ്ഥാനു വലിയ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലൂചിസ്ഥാനില്‍ സമാധാനം ഉണ്ടാകുന്നതില്‍ പാക് അധികൃതര്‍ സന്തുഷ്ടരാണ്. അമേരിക്കയില്‍നിന്നുള്ള പിന്തുണ കുറയുന്ന സാഹചര്യത്തില്‍ ചൈനയെ ഒരുവിധത്തിലും പിണക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല.
പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെ ചൈനയിലെ സിന്‍ജിയാംഗുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയില്‍ റെയില്‍, റോഡ്, പൈപ്പ്‌ലൈന്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പദ്ധതികള്‍ ഉള്‍പ്പെടുന്നു. പദ്ധതി യഥാര്‍ഥ്യമാകുന്‌പോള്‍ ചൈനയ്ക്ക് അറബിക്കടലിലേക്കു നേരിട്ടു പ്രവേശനമാര്‍ഗം ലഭിക്കും. എണ്ണ കപ്പലില്‍ കടത്തുന്നതിനു പകരം പൈപ്പ് ലൈന്‍ വഴി നേരിട്ട് രാജ്യത്തെത്തിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല