സ്വന്തം ലേഖകന്‍: പലസ്തീന് പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ വര്‍ഷം തന്നെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് മഹ്മുദ് അബ്ബാസ്. 2018 ല്‍ മധ്യത്തോടെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയുടെ യോഗത്തില്‍ പലസ്തീന് പ്രസിഡന്റ് മഹ്മുദ് അബ്ബാസ് ആവശ്യപ്പെട്ടു.
ഇസ്രയേലുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ഒരു രാജ്യം മാത്രം ശ്രമിച്ചാല്‍ ഇന്നു കഴിയുകയില്ലെന്നു യുഎസിന്റെ മധ്യസ്ഥതയെ നിരാകരിച്ച് അബ്ബാസ് പറഞ്ഞു.യുഎസ് സ്ഥാനപതി നിക്കിഹേലിയെ കേള്‍ക്കാനോ യോഗത്തില്‍ സന്നിഹിതരായിരുന്ന ട്രംപിന്റെ മരുമകന് ഉള്‍പ്പെടെയുള്ള യുഎസിന്റെ പശ്ചിമേഷ്യ മധ്യസ്ഥരെ കാണാനോ അബ്ബാസ് തയാറായില്ല.
ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്ന്നാണു പലസ്തീന് നേതൃത്വം യുഎസുമായി അകന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല