സ്വന്തം ലേഖകന്‍: സിറിയ, തുര്‍ക്കി സംഘര്‍ഷം രൂക്ഷമാകുന്നു; തുര്‍ക്കിയുടെ ചാരവിമാനം സിറിയന്‍ സൈന്യം വെടിവച്ചിട്ടു. . അഫ്രിന് മേഖലയിലെ അല്‍ സിയറയിലാണ് വിമാനം വെടിവെച്ചിട്ടത്.
തുര്‍ക്കിയിലേക്ക് സിറിയന്‍ സൈന്യം അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചെന്നും തുര്‍ക്കി സൈന്യം ഈ നീക്കം തടഞ്ഞെന്നും പ്രസിഡന്റ് തയിപ് എര്ദോഗന് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തുര്‍ക്കിയുടെ ചാരവിമാനം സിറിയ വെടിവച്ചുവീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സിറിയന്‍ വിമത ഗ്രാമമായ കിഴക്കന്‍ ഗൂതയില്‍ സൈന്യത്തിെന്റ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 250 ആയി. 48 മണിക്കൂറിനകമാണ് ഇത്രയധികംപേര്‍ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല