മാത്യു ബ്ലാക്ക് പൂള്
ബ്ലാക്ക്പൂള്‍: സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി നടത്തിയ ഏകദിന ഉല്ലാസയാത്ര കുട്ടികള്‍ക്ക് അവിസ്മരണീയമായി തീര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച 9മണിക്ക് സീറോ മലബാര്‍ ചാപ്ലിയന്‍ ഫാദര്‍ തോമസ് കളപ്പുരയ്ക്കലിന്റെയും മതബോധനാദ്ധ്യാപകരുടെയും നേതൃത്വത്തില്‍ ബ്ലാക്ക്പൂള്‍ സെന്റ് കെന്റികല്സ് പള്ളിയില്‍ നിന്ന് പുറപ്പെട്ട സംഘം ലങ്കാഷെയര്‍ രൂപതയിലെ മില്ത്രേപ്പ് ക്രൈസ്തകിംഗ് പള്ളിയില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചു.
സ്നേഹപൂര്‍വ്വം സംഘത്തെ സ്വീകരിച്ച് മില്ത്രോപ്പ് പള്ളിയിലെ വികാരിയച്ചന് നന്ദിപറഞ്ഞ് അച്ചനോടൊപ്പം നിന്ന് ഫോട്ടോ എടുത്ത സംഘം അവിടെ നിന്ന് വിന്റര്മിയറിലേയ്ക്ക് യാത്രതിരിച്ചു. അവിടെ എത്തിയ സംഘം ഉച്ചഭക്ഷണം കഴിച്ച് അവിടെ വിശ്രമിച്ചു. അതിനുശേഷം കുട്ടികള്‍ ആടിയും പാടിയും ചാടിയും കളിച്ചുല്ലസിച്ചു. കുട്ടികള്‍ക്കിടയില്‍ ആകാശത്തുകൂടി പാഞ്ഞുവന്ന റോയല്‍ എയര്‍ ഫോഴ്സിന്റെ എയര്ഷോ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി. എല്ലാവരും കൂട്ടമായി നിന്ന് ഫോട്ടോകള്‍ എടുത്ത് വൈകിട്ട് 5 മണിയോടെ ഡബിള്‍ ഡക്കര്‍ ബസ്സില്‍ ആടിയും പാടിയും തമാശകള്‍ പങ്കിട്ട് വഴിയോരക്കാഴ്ചകള്‍ കണ്ട് സംഘം ബ്ലാക്ക്പൂളില്‍ തിരിച്ചെത്തി സന്തോഷത്തോടെ വീട്ടിലേയ്ക്ക് മടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല