സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനില്‍ സ്ഫോടന പരമ്പര; സൈനികരടക്കം 23 പേര് കൊല്ലപ്പെട്ടു; ആക്രമണങ്ങള്‍ക്കു പിന്നില്‍ താലിബാന് ചാവേറുകള്‍. ഇതോടെ, 2018ല്‍ വ്യത്യസ്ത ബോംബ് സ്ഫോടനങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറാഹിലെ ബലാ ബോലക് ജില്ലയിലും തെക്കന്‍ പ്രവിശ്യയായ ഹെല്മന്ദിലുമാണ് സൈനികരെ ലക്ഷ്യമിട്ട് ബോംബാക്രമണങ്ങള്‍ നടന്നത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ താലിബാനും ഐ.എസുമാണെന്ന് സൈന്യം അറിയിച്ചു.
ഹെല്‍മന്ദ് പ്രവിശ്യയിലായിരുന്നു ആദ്യം ആക്രമണം. ചാവേറുകള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായി സൈനിക താവളം സ്ഥിതിചെയ്യുന്ന നാദ് അലി ജില്ലയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപകടം മനസ്സിലാക്കിയ സൈന്യം വാഹനം തടഞ്ഞെങ്കിലും ചാവേറുകള്‍ െപാട്ടിത്തെറിച്ചു. ബലാ ബോലക് ജില്ലയിലെ ചെക്ക് പോസ്റ്റിനുനേരെ നടന്ന ആക്രമണത്തിലാണ് കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടത്.
തൊട്ടുപിന്നാലെ, ഇതേ പ്രവിശ്യയിലെ പൊലീസ് ഹെഡ്ക്വാര്ട്ടേഴ്സിനടുത്തും ചാവേര്‍ സ്ഫോടനമുണ്ടായി. ശനിയാഴ്ച രാവിലെ കാബൂളിലും ആക്രമണം ഉണ്ടായി. തലസ്ഥാന നഗരിയിലെ നയതന്ത്രമേഖലയിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആണെന്ന് സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല