1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2018

സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോയില്‍ 11 കാരിയായ പെണ്‍കുട്ടിയെ ചുംബിച്ച വിധികര്‍ത്താവ് പുലിവാലു പിടിച്ചു. പോലീസ് കേസെടുത്തത്തിനെ തുടര്‍ന്ന് ഗായകന്‍ പാപോണ്‍ എന്ന അംഗരംഗ് മഹന്തയാണ് റിയാലിറ്റി ഷോ വിട്ടത്. കുട്ടികള്‍ക്കുള്ള റിയാലിറ്റി ഷോയുടെ ജഡ്ജായിരുന്നു പാപോണ്‍.

ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള ഒരു മാനസികാവസ്ഥയിലല്ല ഞാന്‍. എന്നെ കള്ളക്കേസില്‍ കുടുക്കുകയാണുണ്ടായത്. ഈ കേസിലെ അന്വേഷണം പൂര്‍ത്തിയായി ഞാന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുംവരെ ഞാന്‍ ഷോയിലെ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവിന്റെ ചുമതല ഒഴിയുകയാണ്‌നാല്‍പത്തിയൊന്നുകാരനായ പാപോണ്‍ ട്വീറ്റ് ചെയ്തു.

വോയ്‌സ് ഇന്ത്യ കിഡ്‌സ് എന്ന കുട്ടികളുടെ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായിരുന്നു പാപോണ്‍. ഇതില്‍ പങ്കെടുത്ത പതിനൊന്നുകാരിയായ ഒരു കുട്ടിയെ പാപോണ്‍ പിടിച്ച് കവിളത്ത് ചുംബിക്കുന്ന രംഗം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിപാടിയുടെ ഫെയ്‌സ്ബുക്ക് ലൈവിനിടെയാണ് വിധികര്‍ത്താവിന്റെ ചുംബനം ലോകം കണ്ടത്. പാപോണ്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്.

ഗായകന്‍ ആദ്യം മാപ്പ് പറഞ്ഞെങ്കിലും പിന്നീട് ക്യാമറ ആംഗിളിനെ കുറ്റപ്പെടുത്തുകയായിരുന്നു. ഞാന്‍ അത് അറിയാതെ ചെയ്തുപോയതാവാം. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങള്‍ എത്ര നിരപരാധിയാണെങ്കിലും ഒരു പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത് ശരിയായ കാര്യമല്ല. ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു പാപോണ്‍ പറഞ്ഞത്. വീഡിയോ പുറത്തായതോടെ ഗായകനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

സുപ്രീം കോടതിയില്‍ അഭിഭാഷകയായ രുണ ഭുയാന്‍ ഗായകനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ഇവരുടെ ഉത്തരവ് പ്രകാരമാണ് ഗുവാഹട്ടി പോലീസ് കേസെടുത്തത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.