സ്വന്തം ലേഖകന്‍: ഇസ്രയേലിലെ അമേരിക്കന്‍ എംബസി മേയില്‍ ജറുസലമിലേക്കു മാറ്റും; ആശങ്കയറിയിച്ച് തുര്‍ക്കി. ഇസ്രയേല്‍ സ്ഥാപിതമായതിന്റെ 70 മത്തെ വാര്‍ഷികം പ്രമാണിച്ചായിരിക്കും എംബസി മാറ്റം. ഇപ്പോള്‍ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന എംബസി പടിഞ്ഞാറന്‍ ജറുസലമിലെ അര്‍ണോനായിലേക്കാണു മാറ്റി സ്ഥാപിക്കുക. അംബാസഡര്‍ക്കും കുറച്ചു ജീവനക്കാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഓഫീസ് സൗകര്യമേ ഉണ്ടാകൂ.
ഇത് താത്കാലിക സംവിധാനമായിരിക്കുമെന്നും സ്ഥിരം എംബസിക്കായുള്ള പദ്ധതി സമാന്തരമായി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹെതര്‍ ന്യൂവേര്‍ട്ട് അറിയിച്ചു. യുഎസ് പ്രസിഡന്റ് ട്രംപ് ഡിസംബറില്‍ ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചതിന്റെ ഭാഗമായിട്ടാണ് എംബസി മാറ്റം. ട്രംപിന്റെ പ്രഖ്യപനത്തില്‍ പലസ്തീനില്‍ ആരംഭിച്ച പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
അതേസമയം എംബസി മാറ്റിസ്ഥാപിക്കാന്‍ പോകുന്ന യു.എസിന്റെ നീക്കം അത്യന്തം ആശങ്കജനകമെന്ന് തുര്‍ക്കി വ്യക്തമാക്കി. പലസ്തീന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടെയുണ്ടാവുമെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കണമെന്ന ദുശ്ശാഠ്യത്തിന്റെ ഭാഗമായാണ് യു.എസിന്റെ തീരുമാനമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താനയില് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല