1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2018

സ്വന്തം ലേഖകന്‍: പാകിസ്താനിലെ മതനിന്ദ നിയമത്തിനെതിരെയുള്ള പ്രതിഷേധമായി ഇറ്റലിയിലെ കൊളോസിയം ചുവപ്പു നിറമണിഞ്ഞു. പാകിസ്താനിലെ മതനിന്ദ നിയമത്തിനെതിരെയാണ് പീഡിത ക്രിസ്ത്യാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊളോസിയത്തെ ചുവന്ന പ്രകാശത്താല്‍ അലങ്കരിച്ചത്. മതനിന്ദാ കുറ്റമാരോപിച്ച് പാകിസ്താനില്‍ വധശിക്ഷ കാത്ത് കഴിയുന്ന ക്രിസ്ത്യന്‍ മതവിശ്വാസിയായ അസിയാ ബീവിയുടെ ഭര്‍ത്താവിനെയും മകളെയും കാണാനും സംസാരിക്കാനും നൂറുകണക്കിന് ആളുകളാണ് കൊളോസിയത്തിലെ പരിപാടിയില്‍ എത്തിയത്.

2010 മുതല്‍ തടവിലാണ് അസിയാ ബീവി. അയല്‍വാസികള്‍ അവരുപയോഗിക്കുന്ന ഗ്ലാസ്സില്‍ നിന്ന് വെള്ളം കുടിക്കാന്‍ ക്രിസ്ത്യാനിയായ അസിമാവീവിയെ അനുവദിക്കാഞ്ഞതിനെതിരെ അസിയാ ബീവി നടത്തിയ പരാമര്‍ശമാണ് മതനിന്ദയായി ആരോപിക്കപ്പെട്ടത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ പാകിസ്താനിലെ മതനിന്ദാ നിയമത്തിനെതിരെ രംഗത്തു വന്നിരുന്നു. സ്ഥാപിത താല്പര്യങ്ങള്‍ക്കായി നിയമം വളച്ചൊടിക്കുകയാണ് പാകിസ്താന്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

മുസ്ലീം ഇതര മതവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യാനാണ് മതനിന്ദാ നിയമത്തിലൂടെ പാകിസ്താന്റെ ശ്രമമെന്ന് ഇറ്റാലിയന്‍ ബിഷപ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ ആര്‍ച്ബിഷപ് നൂണ്‍സിയോ ഗാലന്റിനോ അഭിപ്രായപ്പെട്ടു.
അസിമാ ബീവിയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെയാണ് സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു കൊളോസിയത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.