1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2018

സ്വന്തം ലേഖകന്‍: ‘അവര്‍ എന്റെ അടിവസ്ത്രംവരെ അടിച്ചുമാറ്റി, ഇത്തരക്കാരെ കരുതിയിരുന്നോളൂ,’ മുന്നറിയിപ്പുമായി നടി മേഘ്‌നാ നായിഡു. സമൂഹ മാധ്യത്തിലാണ് ഒരു പരാതിയുമായി മേഘ്‌ന രംഗത്തെത്തിയത്. മേഘ്‌നയ്ക്ക് ഗോവയില്‍ ഒരു വീടുണ്ട്. വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു താരം. എന്നാല്‍ അവര്‍ക്ക് ഉപയോഗിക്കാനായി നല്‍കിയ വസ്തുവകകളുമായി വാടകക്കാര്‍ മുങ്ങി എന്നാണ് മേഘ്‌നയുടെ പരാതി.

വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമാണ് ഇവര്‍ നല്‍കിയിരുന്നതെന്നും താരം പറയുന്നു. ‘വീടിനുള്ളില്‍ അവര്‍ ഒന്നും ബാക്കിവക്കാതെ എടുത്തു. ചെരുപ്പും ബാഗും ഷൂസും മുതല്‍ അടിവസ്ത്രവും സോക്‌സും വരെ അടിച്ചുമാറ്റി. വിലയുള്ള ഫര്‍ണിച്ചറും പ്രതിമകളും മോശമാക്കി. വാതിലിന്റെ പൂട്ട് മാറ്റിവച്ചു. അടുത്തുള്ളവരുടെ പക്കല്‍നിന്ന് 85000 രൂപ തട്ടിയെടുത്തു.

കെയര്‍ ടേക്കറില്‍നിന്ന് അവരുടെ മകന് ന്യൂസിലന്റില്‍ ജോലി ശരിയാക്കിനല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. മറ്റൊരു സ്ത്രീയെ പറ്റിച്ച് 40000 രൂപയും ഇവര്‍ തട്ടിയെടുത്തു,’ മേഘ്‌ന പറയുന്നു. ബഡാ ദോസ്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലും മുഖം കാണിച്ചിട്ടുണ്ട് മേഘ്‌നാ നായിഡു. രണ്ടുവര്‍ഷമായി ചലച്ചിത്രങ്ങളില്‍നിന്ന് മാറിനില്‍ക്കുകയാണ് താരം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.