1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലിസ്റ്റര്‍ നഗരത്തില്‍ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി; സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ്. സ്‌ഫോടനത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നാണ് അഞ്ചു പേര്‍ മരിച്ചത്. മറ്റ് അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയിലാക്കി. സ്‌ഫോടനത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.

ഗുജറാത്തി വംശജര്‍ ധാരാളം താമസിക്കുന്ന സ്ഥലമാണിത്. ഹിംഗ്‌ലി റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നതിനു പിന്നാലെ അഗ്‌നിക്കിരയായി. താഴത്തെ നിലയില്‍ സൂപ്പര്‍മാര്‍ക്കറ്റും മുകളില്‍ ഫ്‌ലാറ്റുകളുമാണ് ഉണ്ടായിരുന്നത്.

അഗ്‌നിശമനസേന നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് പോലീസ് സൂചിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഭൂമികുലുക്കത്തിനു സമാനമായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. കാതടപ്പിക്കുന്ന ശബ്ദത്തില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.