സ്വന്തം ലേഖകന്‍: ‘മോദി മിടുക്കനാണ്; പക്ഷെ, അമേരിക്കക്ക് ഗുണമില്ല,’ വിമര്‍ശനവുമായി ട്രംപ്. യുഎസ് കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ബൈക്കുകള്‍ക്ക് ഇന്ത്യ 50% ഇറക്കുമതി തീരുവ ചുമത്തുന്നതിനെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനിഷ്ടം പ്രകടമാക്കിയത്. ‘മോദി നല്ലയാളാണ്. പക്ഷേ, യുഎസിനു മെച്ചമൊന്നുമില്ല. ഫോണിലൂടെ അദ്ദേഹം മനോഹരമായി പറഞ്ഞു;
ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) 75ല്‍ നിന്ന് 50 ശതമാനമാക്കി കുറച്ചുവെന്ന്. പക്ഷേ, അതുകൊണ്ടു നമുക്കൊന്നും ലഭിക്കുന്നില്ല. ഇരുകൂട്ടര്‍ക്കും മെച്ചമുണ്ടാകുന്ന മാന്യമായ വ്യാപാരനീക്കങ്ങളാണ് ആവശ്യം,’ ഗവര്‍ണര്‍മാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ ട്രംപ് പറഞ്ഞു. ഈ മാസം രണ്ടാം തവണയാണ് ഇന്ത്യയോടുള്ള അനിഷ്ടം ട്രംപ് വെളിവാക്കുന്നത്.
ഇന്ത്യ ഈയിടെ, മുന്തിയ ഇനം ബൈക്കുകളുടെ തീരുവ 75 ല്‍നിന്ന് 50 ശതമാനമാക്കിയിരുന്നു. എന്നാല്‍, ഇതു പോരെന്നും ഇന്ത്യയില്‍നിന്നു യുഎസില്‍ എത്തുന്ന ബൈക്കുകള്‍ക്കു തീരുവ ചുമത്തുന്നില്ലല്ലോ എന്നുമാണു ട്രംപിന്റെ നിലപാട്. ഇങ്ങനെ പോയാല്‍ ഇന്ത്യന്‍ നിര്‍മിത ബൈക്കുകള്‍ യുഎസില്‍ വില്‍ക്കുമ്പോള്‍ കടുത്ത നികുതി ഏര്‍പ്പെടുത്തുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല