1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2018

സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ അപേക്ഷയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളില്ലെന്ന് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍. എച്ച് 1 ബി വിസ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുംബൈയില്‍ യു.എസ് കൗണ്‍സില്‍ ജനറല്‍ എഡ്ഗാര്‍ഡ് ഡി കാഗന്‍ വ്യക്തമാക്കി. എച്ച് 1 ബി വിസയിലെ മാറ്റം ഇന്ത്യയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വലിയൊരു വിഭാഗം കരുതുന്നത്.

ഇതു സംബന്ധിച്ച് യു.എസ് സര്‍ക്കാറുമായി ഇന്ത്യ സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇത് ഇന്ത്യയെ ബാധിക്കുന്ന പ്രശ്‌നം മാത്രമല്ല. ഇതുമായി ഇന്ത്യയു.എസ് ബന്ധത്തെ കൂട്ടിയിണക്കേണ്ട കാര്യവുമില്ല. വലിയ വ്യാപ്തിയുള്ള പ്രശ്‌നമാണ് ഇതെന്നും കാഗന്‍ വ്യക്തമാക്കി.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് യു.എസില്‍ ജോലി ചെയ്യുന്നതിനായി നല്‍കുന്ന വിസയാണ് എച്ച് 1 ബി. അമേരിക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം എച്ച് 1 ബി വിസയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.