സ്വന്തം ലേഖകന്‍: അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യയ്ക്ക് ഇനി ഇസ്രയേലിന്റെ പിന്തുണ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യ – ഇസ്രയേല്‍ ജോയിന്റ് സ്റ്റിയറിങ് കമ്മിറ്റി ഓണ്‍ ഹോംലാന്‍ഡ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വയും ബുധനുമായി ന്യൂഡല്‍ഹിയില്‍ നടന്നു. ഇതിലൂടെ, നവീന സാങ്കേതികവിദ്യ ഉപയോഗിച്ചു മികച്ച സുരക്ഷാ സഹകരണമാണു രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.
സമാധാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഭീകരത വരുത്തിവയ്ക്കുന്ന ഭീഷണി നേരിടാനുള്ള കാര്യങ്ങളാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തത്. ആധുനിക ഗാഡ്ജറ്റുകളായ ഇലക്ട്രോ – ഒപ്റ്റിക്കല്‍ സെന്‍സറുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ ഉപയോഗിച്ചു രാജ്യാന്തര അതിര്‍ത്തിയില്‍ എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്ന് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
2016 സെപ്റ്റംബറില്‍ ഉറിയിലെ സൈനിക ക്യാംപിനു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേല്‍ ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്തത്. അതിര്‍ത്തിയില്‍ വേലി കെട്ടുന്നതു ശക്തിപ്പെടുത്തുന്ന പദ്ധതിയും ഇക്കൂട്ടത്തില്‍ പരിഗണിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുരാജ്യങ്ങളും നേരിടുന്നതാണെന്നും അതിനാല്‍ ഇസ്രയേലിന് അതു ഫലപ്രദമായി നേരിടുന്നതില്‍ വൈദഗ്ധ്യം ഉണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല