സ്വന്തം ലേഖകന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തു ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബെസെക്കുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ചോദ്യം ചെയ്യല്‍. ഇതാദ്യമായാണ് കേസില്‍ നെതന്യാഹുവിനെ ചോദ്യം ചെയ്യുന്നത്.
രാജ്യത്തെ ടെലി കമ്മ്യൂണിക്കേഷന്‍ ചട്ടങ്ങളില്‍ ഇളവ് ലഭിക്കുന്നതിന് ഇസ്രേയേല്‍ ടെലികോം കമ്പനി ബെസക്ക് വാര്‍ത്ത വൈബ്‌സൈറ്റുകളിലൂടെ നെതന്യാഹുവിനും ഭാര്യക്കും പ്രത്യേക കവറേജ് നല്‍കിയെന്നാണ് നെതന്യാഹുവിനെതിരായ ആരോപണം.
ബെസക്ക് ടെലികോമിന്റെ കണ്‍ട്രോളിങ് ഷെയര്‍ ഹോള്‍ഡര്‍ ഷാവുല്‍ എലോവിച്ച്, കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം മുന്‍ ഡയറക്ടര്‍ ജനറല്‍ ഷോലോമോ ഫില്‍ബര്‍ എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ മറ്റ് രണ്ട് അഴിമതി കേസുകളിലും നെതന്യാഹു അന്വേഷണം നേരിട്ട് വരികയാണ്. അതേസമയം കേസിലെ എല്ലാ ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല