1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2018

സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രക്ഷപ്പെട്ട ആക്രമിക്കായി വലവിരിച്ച് പോലീസ്. വെള്ളിയാഴ്ച രാവിലെ ക്യാംപല്‍ ഹാളിലെ നാലാം നിലയിലാണ് വെടിവയ്പുണ്ടായത്. ഇതോടെ ക്ലാസുകള്‍ നിര്‍ത്തി. വിദ്യാര്‍ഥികളോട് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. പോലീസ് സ്ഥലത്തെ അക്രമിക്കായി തെരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ മാസം ഫ്‌ളോറിഡ സംസ്ഥാനത്തെ പാര്‍ക്‌ലാന്‍ഡിലുള്ള മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. അച്ചടക്കലംഘനത്തിനു സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ്(19) ആണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് പിടികൂടി. ഉച്ചയ്ക്കുശേഷം സ്‌കൂളിലെത്തിയ നിക്കോളാസ് യന്ത്രത്തോക്കുകളടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തുകയായിരുന്നു.

വിദ്യാര്‍ഥികളെ മുഴുവന്‍ പുറത്തിറക്കാനായി അക്രമി സ്‌കൂളിലെ ഫയര്‍ അലാം മുഴക്കി. തുടര്‍ന്ന് ആദ്യം സ്‌കൂളിനു പുറത്തും പിന്നീട് അകത്തു കടന്നും വെടിയുതിര്‍ക്കുകയായിരുന്നു. പുക ബോംബും മാസ്‌കും അക്രമിയുടെ പക്കലുണ്ടായിരുന്നു.

അടുത്തകാലത്ത് അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ സ്‌കൂള്‍ വെടിവയ്പായിരുന്നു ഇത്. ഈ വര്‍ഷം നടക്കുന്ന 18 മത്തെ സ്‌കൂള്‍ വെടിവയ്പും. 2012ല്‍ കണക്ടിക്കട്ടിലെ സാന്‍ഡിഹുക്ക് സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.