സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കും. നാലു വര്‍ഷംമുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370നായി അമേരിക്കന്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കും.
മലേഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തിയ തെരച്ചില്‍ ഒരു വര്‍ഷംമുമ്പ് അവസാനിപ്പിച്ചിരുന്നു. അമേരിക്കയിലെ ടെക്‌സാസ് കേന്ദ്രമായ ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന കമ്പനി നടത്തുന്ന തെരച്ചില്‍ ജൂണ്‍ മധ്യത്തോടെ അവസാനിക്കുമെന്ന് മലേഷ്യ ആഭ്യന്തര വ്യോമയാനവകുപ്പ് തലവന്‍ അസ്ഹറുദീന്‍ അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു.
2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യയിലെ ക്വാലലംപുരില്‍ നിന്നു ചൈനയിലെ ബെയ്ജിങ്ങിലേക്കു പുറപ്പെട്ട വിമാനമായ എംഎച്ച് 370 കടല്‍മേഖലയില്‍ കാണാതായത്. യാത്രക്കാരിലധികവും ചൈനക്കാരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല