സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെല്‍സില്‍ ഇന്ത്യന്‍ സൈനിക താവള നിര്‍മാണം വിവാദത്തില്‍; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍. ദ്വീപ് നിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തലസ്ഥാനമായ വിക്ടോറിയയില്‍ ആഴ്ചകളായി പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്.
വിദേശരാജ്യങ്ങളുടെ സൈനികത്താവളങ്ങള്‍ ആവശ്യമില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സീഷെല്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച പദ്ധതിയാണിത്. അസംപ്ഷന്‍ ദ്വീപില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച താവളത്തിന് ഇന്ത്യ പണം മുടക്കും. ഇരുരാജ്യങ്ങളുടെയും സൈന്യത്തിന് ഉപകാരപ്പെടുംവിധമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തത്. അ
സംപ്ഷന്‍ ദ്വീപില്‍ നിശ്ചയിച്ചിരുന്ന സൈനികത്താവളം പ്രവര്‍ത്തനമാരംഭിച്ചാല്‍ 13 ലക്ഷം സ്‌ക്വയര്‍ കിലോമീറ്ററില്‍ മയക്കുമരുന്ന് കച്ചവടമടക്കമുള്ളവ തടയാനാകുമെന്ന് സീഷെല്‍സ് സര്‍ക്കാര്‍ പറയുന്നു. പവിഴദ്വീപായ ഇവിടെ നിലവില്‍ ഒരു പോസ്റ്റ് ഓഫീസും താല്‍ക്കാലിക വിമാനത്താവളവും മാത്രമാണുള്ളത്. മൊസാംബിക് കടലിടുക്കിലെ ചരക്കു ഗതാഗതം നിയന്ത്രിക്കാമെന്നതാണ് ദ്വീപിന്റെ നയതന്ത്രപ്രാധാന്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല