സ്വന്തം ലേഖകന്‍: പാരീസ് മെട്രോ സ്‌റ്റേഷനില്‍ ഇന്ത്യന്‍ വജ്ര വ്യാപാരികളെ കൊള്ളയടിച്ചു; രണ്ടര കോടിയോളം നഷ്ടമായതായി പരാതി. രണ്ട് വജ്ര വ്യാപാരികളില്‍ നിന്നായി രണ്ടര കോടിയോളം വസ്തുക്കള്‍ കവര്‍ന്നതായി ഫ്രഞ്ച് പത്രമായ ലി പോയിന്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാരീസ് സെന്‍ട്രല്‍ അറോണ്ടിസ്‌മെന്റിലാണ് കവര്‍ച്ച നടന്നത്. നിരവധി വജ്ര വ്യാപരികള്‍ ഉള്ള സ്ഥലമാണ് ഇത്.
പ്രദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ഒരു ബിസിനസ് യോഗം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് കൊള്ളയടിക്കപ്പെട്ടത്. ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് വിലയേറിയ കല്ലുകളാണ് നഷ്ടപ്പെട്ടത്. ആസൂത്രണം ചെയ്ത് നടത്തിയ കവര്‍ച്ചയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.
മെട്രോ സ്റ്റേഷനിലേക്കു വരികയായിരുന്ന ഇവരുടെ ബാഗ് തട്ടിയെടുക്കുകയായിരുന്നു. ജനുവരിയില്‍ സ്വര്‍ണാഭരണക്കട ആക്രമിച്ചു മോഷണം നടത്താന്‍ മൂന്നുപേര്‍ ശ്രമിച്ചെങ്കിലും വാതിലിനു പൂട്ടുവീണതിനാല്‍ രക്ഷപ്പെടാനായില്ല. കഴിഞ്ഞ ഒക്ടോബറില്‍ ടിവി താരം കിം കര്‍ദാഷിയാനെ കെട്ടിയിട്ട് ആഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല