സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിനു മുന്നില്‍ നൂറു കണക്കിനു പേരെ സാക്ഷിയാക്കി യുവാവ് സ്വയം വെടിവെച്ച് മരിച്ചു. വൈറ്റ് ഹൗസിനു മുന്നിലെ തിരക്കേറിയ നടപ്പാതയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നത് അനുസരിച്ച്, പ്രദേശിക സമയം 11.46 ഓടെ ഒരു പുരുഷന്‍ വൈറ്റ് ഹൗസിന്റെ വടക്കുഭാഗത്തെ മതിലിന് അടുത്ത് എത്തുകയും കയ്യില്‍ കരുതിയിരുന്ന കൈത്തോക്ക് ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയുമായിരുന്നു.
മെഡിക്കല്‍ സംഘം സംഭവസ്ഥലത്ത് എത്തിയെങ്കിലും രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞതായും എന്നാല്‍ ബന്ധുക്കളെ അറിയിക്കേണ്ടതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. നൂറിലധികം വിനോദസഞ്ചാരികള്‍ സംഭവ സമയത്ത് വൈറ്റ് ഹൗസിനു മുന്നിലുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും ഈസമയം ഫ്‌ലോറിഡയില്‍ ആയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇവിടെ ആളുകള്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. വെടിവയ്പ് വൈറ്റ് ഹൗസിനെ ലക്ഷ്യം വച്ചുള്ളതല്ലെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയിട്ടില്ല. എന്തൊക്കെയോ കുത്തിക്കുറിച്ച നോട്ട് പാഡ് കിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല