സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍ വംശജന്‍ നീല്‍ ബസുവാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ തലവനായി നിയമിതനായത്. ബ്രിട്ടിഷ് പൊലീസിലെ ഏറ്റവും കഠിനമായ ജോലിയായാണ് ഈ പദവി കരുതപ്പെടുന്നത്.
അസിസ്റ്റന്റ് കമ്മീഷണര്‍ ഫോര്‍ സ്‌പെഷലിസ്റ്റ് ഓപ്പറേഷന്‍സ് എന്ന തസ്തികയാണ് ബസുവിനു നല്‍കിയിട്ടുള്ളത്. പിതാവ് വഴി ഇന്ത്യയില്‍ വേരുകളുള്ള ബസു മെട്രൊപ്പൊലീറ്റന്‍ പൊലീസ് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മിഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ 187 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത നേതൃസ്ഥാനത്ത് എത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. സീനിയര്‍ പോലീസ് ഓഫീസര്‍ ക്രെസിഡാ ഡിക്കാണ് ഈ അപൂര്‍വ ബഹുമതി സ്വന്തമാക്കിയത്. 1829ല്‍ സ്ഥാപിതമായ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന് ലണ്ടനിലെ പോലീസ് ചുമതലകള്‍ക്കു പുറമേ വിഐപികളുടെ സുരക്ഷാ ചുമതല, ഭീകരവിരുദ്ധ നടപടികളുടെ നേതൃത്വം എന്നിവയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല