സ്വന്തം ലേഖകന്‍: ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുക്കാന്‍ സൗദി തയാര്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെല്‍ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു നല്‍കിയിരിക്കുന്നത്. എന്നാല്‍ സൗദി അധികൃതര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. യുഎസ് പ്രസി!!ഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേലി റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു നെതന്യാഹു.
കഴിഞ്ഞ മാസം മൂന്നാഴ്ചയില്‍ ഒരിക്കല്‍ ടെല്‍ അവീവിലേക്ക് സൗദിക്കു മുകളിലൂടെ വിമാന സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ റിയാദിലെ വ്യോമയാന മന്ത്രാലയം അനുമതി നല്‍കാത്തതിനാല്‍ ഇതു നടപ്പായിരുന്നില്ല. നിലവില്‍ ഇസ്രയേലിന്റെ ടെല്‍ അവീവ് – മുംബൈ വിമാനങ്ങള്‍ ഏഴു മണിക്കൂറെടുത്താണ് ഇന്ത്യയിലെത്തുന്നത്.
ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവ കടന്നുവേണം വിമാനങ്ങള്‍ക്ക് ഇന്ത്യയിലെത്താന്‍. ടെല്‍ അവീവില്‍നിന്നു നേരെ പറന്നാല്‍ സൗദി അറേബ്യ, യുഎഇ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കു മുകളിലൂടെ ഇന്ത്യയിലേക്കു പ്രവേശിക്കാനാകും. സൗദി അറേബ്യ ഇസ്രയേലിനെ അംഗീകരിക്കുന്നില്ലെങ്കിലും എഴുപതുവര്‍ഷം പഴക്കമുള്ള വ്യോമപാത തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത് മേഖലയിലെ തന്ത്രപ്രധാനമായ മാറ്റമാണെന്നാണ് സൂചനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല