സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ ആക്രമിക്കില്ലെന്ന് ഉറപ്പു കിട്ടിയാല്‍ ആണവായുധം ഉപേക്ഷിക്കാമെന്ന് കിം ജോങ് ഉന്‍. . ഉത്തര കൊറിയന്‍ ഏകാധിപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ചുങ് യി യോങ്ങാണ് ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവിനെക്കുറിച്ചു വെളിപ്പെടുത്തിയത്.
ഇരു കൊറിയകളുടെയും അതിര്‍ത്തിഗ്രാമമായ പാന്‍മുന്‍ജങ്ങില്‍ ഏപ്രില്‍ അവസാനം കിമ്മും മൂണും ചര്‍ച്ചയ്ക്കിരിക്കുന്നതോടെ കൊറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാമെന്നാണു പ്രതീക്ഷ. ആണവായുധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് യുഎസുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു കിം അറിയിച്ചതായി ചുങ് പറഞ്ഞു.
ആണവായുധം ഉപേക്ഷിക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നാവര്‍ത്തിച്ച്, ചര്‍ച്ചാ സാധ്യതകളെല്ലാം തള്ളിക്കളഞ്ഞിരുന്ന കിമ്മിനാണു മനംമാറ്റം. ഉത്തര കൊറിയയിക്കെതിരെ സുരക്ഷാ ഭീഷണിയൊന്നുമില്ലെങ്കില്‍ ആണവായുധം കൈയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്നാണു പുതിയ നിലപാട്.
ദക്ഷിണ കൊറിയയിലെ പോങ്യാങ്ങില്‍ നടന്ന ശീതകാല ഒളിംപിക്‌സിലേക്കുള്ള ഉത്തര കൊറിയന്‍ സംഘത്തെ നയിച്ച് കിമ്മിന്റെ സഹോദരി എത്തിയതു മുതലാണ് മഞ്ഞുരുകി തുടങ്ങിയത്. ഉച്ചകോടിക്കുള്ള ക്ഷണം അറിയിച്ചാണ് കിമ്മിന്റെ സഹോദരി മടങ്ങിയത്. തുടര്‍ന്നാണ്, ദക്ഷിണകൊറിയ ദേശീയ സുരക്ഷാ ഉപദേശകന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഉത്തര കൊറിയയിലെത്തി കിമ്മിനെ സന്ദര്‍ശിച്ചതും ഏപ്രിലില്‍ ഉച്ചകോടിക്കു ധാരണയായതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല