സ്വന്തം ലേഖകന്‍: അഞ്ചു പേരുടെ ജീവനെടുത്ത ബ്രിട്ടനിലെ ലെസസ്റ്റര്‍ തീപിടുത്തത്തിനു കാരണം പെട്രോളില്‍ നിന്ന് തീ പടര്‍ന്നത്; മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 25ന് ലെസ്റ്ററില്‍ പോളിഷ് സൂപ്പര്‍ മാര്‍ക്കറ്റിലും മുകളിലെ കെട്ടിടത്തിലും ഉണ്ടായ തീപിടിത്തം പെട്രോളില്‍നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്നാണെന്ന് വ്യക്തമായി.
സംഭവത്തില്‍ നരഹത്യക്ക് മൂന്നുപേരെ ലെസ്റ്റര്‍ കോടതി ഏപ്രില്‍ മൂന്നു വരെ റിമാന്‍ഡ് ചെയ്തു. സബ്ക സ്‌റ്റോര്‍ ഉടമ ആരം കുര്‍ദ് (33), ഹൗക്കര്‍ ഹസന്‍ (32), അര്‍കാന്‍ അലി (37) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇന്ത്യന്‍ വംശജരായ രഗുബീര്‍ കുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുപേര്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ കഴിഞ്ഞ ഞായറാഴ്ച നരഹത്യക്കുറ്റം ചുമത്തി പൊലീസ് നാല്‍പതുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ്‌ചെയ്ത 30 വയസ്സുകാരായ രണ്ടുപേര്‍ പുറത്തിറങ്ങി. തീ പിടിത്തത്തെത്തുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തില്‍ വിദഗ്ധ ഉദ്യോദ്യാഗസ്ഥര്‍ പരിശോധന തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല