സ്വന്തം ലേഖകന്‍: ഷക്കീലയുടെ ജീവിതം സിനിമയാകുന്നു; പക്ഷെ മലയാളത്തിലല്ല! പേരിട്ടിട്ടില്ലാത്ത ചിത്രം കന്നട ഭാഷയിലാണ് പുറത്തിറങ്ങുന്നത്. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ആദ്യ ചിത്രത്തില്‍ വി ശാന്താറാം അവാര്‍ഡ് നേടിയ പ്രതിഭാശാലിയാണ് ഇന്ദ്രജിത്ത്.
ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് താരം റിച്ച ചദ്ദയാണ്. വാര്‍ത്ത താരം സ്ഥിരീകരിച്ചു. ആകര്‍ഷകമാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എന്നും ഷക്കീലയുടെ ജീവിതകഥ മികച്ചരീതിയില്‍ അതില്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നും റിച്ച മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടുമാസത്തിനകം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പതിനാറാം വയസില്‍ സിനിമാ മേഖലയിലെത്തിയ ഷക്കീലയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം കോര്‍ത്തിണക്കിയാകും സിനിമ ചിത്രീകരിക്കുക. നേരത്തെ സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയായപ്പോള്‍ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രീതി പിടിച്ചുപറ്റിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല